
കൊച്ചി: യു.എ.പി.എ കേസില്‍ പ്രതികളായ അലന് ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനായാണ് അപ്പീല്‍ നല്‍കുക.
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാന്‍ ഹെെക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജാമ്യം അനുവദിച്ച ദിവസം തന്നെ എന്‍.ഐ.എ, എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു. കേസ് കെെകാര്യം ചെയ്തതില്‍ എന്‍.ഐ.എയെ പരോക്ഷമായി വിമര്‍ശിച്ചാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. ഈ ഘട്ടത്തിലാണ് ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ തിരക്കിട്ട് നീക്കം നടത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)