
വാഷിങ്ടണ്‍: സുരക്ഷാപ്രശ്നം ഉന്നയിച്ച് ചൈനക്കാരായ വിദ്യാര്‍ത്ഥികളും ഗവേഷകരും ഉള്‍പ്പെടുന്ന ആയിരത്തോളം പേരുടെ വിസ യു.എസ് ഭരണകൂടം റദ്ദാക്കി. ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും വിസ റദ്ദാക്കുകയാണെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആക്ടിങ് മേധാവി ഛന്‍ഡ വോള്‍ഫ് അറിയിച്ചു. മെയ് 29ലെ ട്രംപിന്റെ ചൈനാ വിരുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമാണ് നടപടി. ഗൗരവമായ ഗവേഷണഫലങ്ങള്‍ ചൈനീസ് ഗവേഷകര്‍ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് വിസ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈന പിന്തുടരുന്ന നയം ബൗദ്ധകാവകാശങ്ങളെ മാനിക്കാത്തതാണെന്നും വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്നും വോള്‍ഫ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കന്‍ അക്കാദമിക മേഖലയില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഏതാനും പേര്‍ക്കെതിരേ യു.എസ് നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാര്‍ത്ഥികള്‍ക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് യു.എസ് പറയുന്നത്.
ചൈന വ്യാവസായിക മേഖലയില്‍ അടിമത്തമാണ് നടപ്പാക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അവിടെ നടക്കുക്കുന്നതെന്നും ആരോപിച്ച് യു.എസ് നിരവധി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിരുന്നു. ചൈന ലോകത്തേക്ക് ബോധപൂര്‍വം വൈറസ് കയറ്റിയയച്ചുവെന്നതാണ് മറ്റൊരു ഗുരുതരമായ ആരോപണം.
വിദ്യാര്‍ത്ഥി വിസ റദ്ദാക്കിയ യു.എസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ചൈനീസ് വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)