
ഭൂവനേശ്വര്‍: ഇന്ത്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഇതോടെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബില്‍ ഇന്ത്യയും ഇടംപിടിച്ചു. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ.
ഇന്ന് രാവിലെ 11.03 ഓടെയാണ് ഡിആര്‍ഡിഒ വികസിപ്പിച്ച ഹൈപ്പര്‍ സോണിക് ടെസ്റ്റ് ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ച് പരീക്ഷിച്ചത്. ഒഡിഷയിലെ ബലോസോറിലെ എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ വച്ചാണ് ഇന്ത്യ പരീക്ഷണം പൂര്‍ത്തിയാക്കിയത്. സെക്കന്‍ഡില്‍ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാന്‍ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് സാധിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡിആര്‍ഡിഒ-യ്ക്ക് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷിയാണ് ഇതിലൂടെ നേടിയെടുത്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)