
കൊച്ചി: നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. ആറിനാണ് യു പി എസ് സി പരീക്ഷകൾ നടക്കുന്നത്.
കാസർഗോഡ് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർഗോഡ് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർഗോഡെത്തും. എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർഗോഡ് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)