
ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ കടന്നു. റഷ്യയുടെ മാര്‍ഗരീത്ത ഗസ്പരിയാനെ പരാജയപ്പെടുത്തി കൊണ്ടാണ് സെറീന മൂന്നാം റൗണ്ടില്‍ലേക്ക് കടന്നത്.
അതേസമയം ബ്രിട്ടന്റെ ജൊഹാന കോണ്ട ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. റൊമേനിയന്‍ താരം സോരാന സിര്‍സ്റ്റിയ ആണ് ജൊഹാനയെ അട്ടിമറിച്ചത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജൊഹാന കീഴടങ്ങിയത്. സ്കോര്‍: 2-6, 7-6 (7-5), 6-4.
നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമായാണ് സെറീന എതിരാളിയെ വീഴ്ത്തിയത്. സ്കോര്‍: 6-2 6-4. അടുത്ത റൗണ്ടില്‍ 2017 ലെ ചാമ്ബ്യന്‍ സ്ലോണ്‍ സ്റ്റീഫന്യസ് ആണ് സെറീനയുടെ എതിരാളി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)