
കണ്ണൂര്‍: വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങള്‍ വ്യക്തമാകാനും ആരാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാകാനും സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന് സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് എം.പി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്കെതിരായ സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ റഹീമിന്റെയും സിപിഎം നേതാക്കളുടെയും കണ്ണീര് കണ്ട് ജനങ്ങള്‍ നിങ്ങളെ വിശ്വസിച്ചുപോവുമെന്ന് കരുതിയോ? കാസര്‍കോട്ട് രണ്ട് യുവാക്കളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ഷുഹൈബിനെ വെട്ടിനുറുക്കിയപ്പോഴും ഈ നേതാക്കളുടെ കണ്ണില്‍ നിന്ന് ഒരു തുള്ളിവെള്ളവും പുറത്തേക്ക് ഒഴുകിയില്ലല്ലോ. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോഴാണോ നിങ്ങള്‍ക്ക് കണ്ണില്‍ നിന്നും വെള്ളം വന്നത്?'- സുധാകരന് ചോദിച്ചു.
സിപിഎമ്മിന് കേരളം എന്ന അവസാന തുരുത്തിന്റെ കാലാവധി ഇനി മാസങ്ങള്‍ മാത്രമാണ്. പിണറായിയുടെ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി ആര്‍ക്കും ആ കപ്പലിനെ പിടിച്ചുയര്‍ത്താന്‍ കഴിയാത്ത വിധമാണ് താഴ്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണിജോസഫ് എംഎല്‍എ, പ്രഫ. എ ഡി മുസ്തഫ, മുന്‍ മേയര്‍ സുമാബാലകൃഷ്ണന്, വി സുരേന്ദ്രന്, ചന്ദ്രന് തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, പി ടി മാത്യു സംസാരിച്ചു.
കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വസ്ത്രങ്ങളും ആയുധങ്ങളും പോലിസ് കണ്ടെടുത്തു
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വസ്ത്രങ്ങളും ആയുധങ്ങളും പോലിസ് കണ്ടെടുത്തു. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തത്. രണ്ട് ഷര്‍ട്ടാണ് കിട്ടിയത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ആയുധങ്ങള്‍ ചൊവ്വാഴ്ചയാണ് കണ്ടെടുത്തത്.
പ്രതികളുടെയും ചില നേതാക്കളുടെയും മൊബൈല്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പോലിസ് പരിശോധിക്കുന്നുണ്ട്. ആയിരത്തിലധികം ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നതെന്നാണ് വിവരം. മാത്രമല്ല, ചില നേതാക്കളുടെ ദുരൂഹ ഇടപെടലുകളും അന്വേഷണ പരിധിയിൽ വരും.
അതേസമയം റിമാന്‍ഡിലുള്ള പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. അതിന് ശേഷമായിരിക്കും തെളിവെടുപ്പും നടത്തുക. അതിനിടെ, പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ പ്രീജയെന്ന യുവതി പണം കണ്ടെത്തുന്നതിനായി സ്വര്‍ണവും പണയം വച്ചതായി കണ്ടെത്തി. ഈ 13,500 രൂപയാണ് സനലും സജീവും കോന്നിയിലേക്ക് കടക്കാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയറില്‍ നിന്ന് കണ്ടെടുത്തത്. എം.സി റോഡിലേക്ക് കടക്കുംമുമ്പാണ് കാര്‍ പിന്തുടര്ന്ന് പോലിസ് പിടികൂടിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)