
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പെരിയ കൊലപാതകത്തിന് പകരമായി കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതകമാണിതെന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ട്. ഇവര്‍ക്ക് ഒരിക്കലും കേരളജനത മാപ്പുനല്‍കില്ല. കൊലപാതകത്തിന് പിന്നാലെ നാടാകെ കലാപമുണ്ടാകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ രക്തസാക്ഷികളായ സഖാക്കളെ അപമാനിക്കുന്ന പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തുടരുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണെന്ന് വരുത്തിതീര്‍ക്കാനാണ് അവരുടെ ശ്രമം. കൊലപാതകം നടത്തി സിപിഎമ്മിനെ തകര്‍ക്കാമെന്ന് കരുതരുത്. സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)