
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസ് അക്രമി സംഘം രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും. പാര്‍ടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതല്‍ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധര്‍ണകള്‍ സംഘടിപ്പിക്കും. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നു വരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധര്‍ണ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എറണാകുളത്തും, എം വി ഗോവിന്ദന് കണ്ണൂരിലും, എളമരം കരീം എം.പി കോഴിക്കോടും, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് തൃശൂരിലും പങ്കെടുക്കും.
വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ്(30), ഹഖ് മുഹമ്മദ്(24) എന്നിവരെ തിരുവോണ തലേന്ന് രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം ഏഴ് കോണ്‍ഗ്രസുകാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പ്രധാനപ്രതിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മന്‍സിലില്‍ ഷജിത് (27), മരുതുംമൂട് ചെറുകോണത്ത് വീട്ടില്‍ സജീവ് (35), മതപുരം വാഴവിളപൊയ്ക ചെരുവില്‍ റോഡരികത്ത് വീട്ടില്‍ സനല്‍(32), പുല്ലമ്പാറ മുക്കുടില്‍ ചരുവിള പുത്തന്‍വീട്ടില്‍ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ സതിമോന് (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടില്‍ നജീബ് (41), പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്കിയ മതപുരം തടത്തരികത്ത് വീട്ടില്‍ പ്രീജ (30)എന്നിവരാണ് അറസ്റ്റിലായത്.
പ്രീജ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. സജീവും സനലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു. മറ്റുള്ളവര്‍ ഗൂഢാലോചനയിലും പങ്കാളികളാണ്. ഷജിത്, അജിത്, സതിമോന്, നജീബ് എന്നിവരെ റിമാന്‍ഡ് ചെയ്തു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറഞ്ഞു. വെഞ്ഞാറമൂട്ടില്‍ അടുത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികള്‍ സജീവമായി പങ്കെടുത്തിരുന്നു.
അടൂര്‍ പ്രകാശ് എം.പിയുടെ അടുത്തയാളാണ് ഷജിത്ത് എന്ന് ആരോപണമുയര്‍ന്നിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് താനാണെന്നും കൊലപാതകം ചെയ്തിട്ട് കൊലയാളി സംഘം തന്നെ വിളിച്ചുവെന്നുമുള്ള ആരോപണവും ഉയര്‍ന്നതിനാല്‍ അന്വേഷണം സിബിഐ-യെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)