
ചെസ് ഒളിംപ്യാഡില്‍ നാടകീയവും വിവാദപരവുമായ ഫൈനലിനൊടുവില്‍ ഇന്ത്യയെയും റഷ്യയെയും സംയുക്ത സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായി തിരഞ്ഞെടുത്തു. ഈ തീരുമാനം വ്യക്തമാക്കുന്ന ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷന് (എഫ്ഐഡിഇ) അറിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിശ്വനാഥന് ആനന്ദ്, കൊനേരു ഹംപി, ആര് പ്രഗ്ഗനാഥ തുടങ്ങിയവരാണ് ഇത്തവണത്തെ ചെസ് ഒളിംപ്യാഡില്‍ പങ്കെടുത്തത്.
ഇത്തവണ ഓണ്‍ലൈന്‍ ഫോര്‍മാറ്റിലായിരുന്നു ചെസ് ഒളിംപ്യാഡിലെ മത്സരങ്ങള്‍. ഇതാദ്യമായാണ് ഒളിംപ്യാഡ് ഒരു ഓണ്‍ലൈന്‍ ഫോര്‍മാറ്റില്‍ നടത്തിയത്.
ഫൈനലില്‍ ആദ്യം റഷ്യയെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇന്ത്യന്‍ കളിക്കാര്‍ സമയത്തിന് നീക്കം നടത്താന്‍ പരാജയപ്പെട്ടതോടെയായിരുന്നു ഇത്. എന്നാല്‍ സെര്‍വറുമായുള്ള ഇന്റര്‍നെറ്റ് കണക്ഷന് നഷ്ടപ്പെട്ടതാണ് ഇതിന് കാരണമെന്ന് ഇന്ത്യന്‍ കളിക്കാര്‍ അറിയിച്ചു. റഷ്യയെ വിജയികളായി പ്രഖ്യാപിച്ച വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ആദ്യ ഫലത്തിനെതിരെ ഇന്ത്യ ഔദ്യോഗികമായി അപ്പീല്‍ നല്കിയ ശേഷം, പ്രശ്നം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എഫ്ഐഡിഇ അറിയിച്ചിരുന്നു. ആദ്യ ഫലം വന്ന് ഒരു മണിക്കൂറിനുശേഷം, എഫ്ഐഡിഇ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് ഇരു ടീമുകള്‍ക്കും സ്വര്‍ണ്ണ മെഡലുകള്‍ നല്കാന് തീരുമാനമെടുത്തതായി ഫെഡറേഷന് അറിയിച്ചു.
ഇന്ത്യയുടെ നിഹാല്‍ സരിനും ദിവ്യ ദേശ്മുഖിനുമാണ് സെര്‍വറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ആ സമയത്ത് അവര്‍ പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. അവസാന റൗണ്ടില്‍ കണക്ഷന് നഷ്ടപ്പെടുന്നതിന് മുമ്പ് ദേശ്മുഖ് വിജയത്തോട് അടുത്ത നിലയിലായിരുന്നു.
ഫൈനലില്‍ ആദ്യ റൗണ്ട് 3-3ന് അവസാനിച്ചിരുന്നു. സരിനും ദേശ്മുഖും കൃത്യസമയത്ത് തോറ്റതായി പ്രഖ്യാപിക്കുന്നതു വരെ രണ്ടാം റൗണ്ടും സമനിലയിലായിരുന്നു തുടര്ന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇവര്‍ തോറ്റതായി പ്രഖ്യാപിച്ചതോടെ റഷ്യയെ സ്വര്‍ണമെഡല്‍ ജേതാക്കളായി ഫെഡറേഷന് പ്രഖ്യാപിക്കുകയായിരുന്നു.
അര്‍മേനിയയ്ക്കെതിരായ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയവുമായി ബന്ധപ്പെട്ടും സെര്‍വര്‍ തകരാറിനെക്കുറിച്ചുള്ള സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന് നഷ്ടപ്പെട്ടതായി അര്‍മേനിയന്‍ കളിക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും ഫെഡറേഷന് അപ്പീല്‍ നിരസിച്ചിരുന്നു. സെമിഫൈനലില്‍ പോളണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഞായറാഴ്ചത്തെ ഫൈനലിന് യോഗ്യത നേടിയത്.
???????? Russia and India ???????? are co-champions of the first-ever FIDE Online #ChessOlympiad.
— International Chess Federation (@FIDE_chess) August 30, 2020
Tournament's website: https://t.co/bIcj0hRMek#chess #IndianChess #шахматы pic.twitter.com/gP4sULP2kr
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)