
ക്യാംപ് നൗ: നാളെ നടക്കുന്ന പ്രീ സീസണ് കൊറോണാ ടെസ്റ്റിനും മറ്റന്നാള്‍ നടക്കുന്ന പരിശീലന ക്യാംപിലും പങ്കെടുക്കില്ലെന്ന് ഇതിഹാസ താരം ലയണല്‍ മെസ്സി. ഇന്ന് പുറത്ത് വിട്ട പ്രസ്താവനയില്‍ ബാഴ്സലോണ വിടുമെന്നുള്ള സൂചനയാണ് മെസ്സി നല്‍കുന്നത്.
നേരത്തെ പുതിയ കോച്ച് കോമാന് കീഴില്‍ പരിശീലനത്തിന് എത്തുമെന്ന് മെസ്സി അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് തീരുമാനം മാറ്റുകയായിരുന്നു.
പ്രീ സീസണ് മുന്നോടിയായി നാളെ എല്ലാ താരങ്ങള്‍ക്കും കൊറോണാ പരിശോധന നടത്തും. തുടര്‍ന്ന് മറ്റന്നാള്‍ മുതല്‍ കോമാന് കീഴില്‍ താരങ്ങള്‍ പരിശീലനം തുടരും. ബാഴ്സലോണ വിടുമെന്ന വ്യക്തമായ സൂചനയാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.
തന്റെ റിലീസ് ക്ലോസ്സ് ഒഴിവാക്കണമെന്നും ഫ്രീ ഏജന്റായി ക്ലബ്ബ് വിടണമെന്നുമാണ് മെസ്സിയുടെ ആവശ്യം. എന്നാല്‍ ബാഴ്സലോണാ മാനേജ്മെന്റ് മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. താരം ക്ലബ്ബ് വിടരുതെന്നാണ് ബാഴ്സയുടെ ആവശ്യം. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്.
പുതിയ കോച്ച് കോമാനും മെസ്സിയെ ടീമില്‍ ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരം പോകുന്നതെന്നുള്ള പുതിയ റിപ്പോര്‍ട്ടുകളും സജീവമാണ്. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി മെസ്സിയ്ക്കായി ഇന്ന് ഔദ്ദ്യോഗികമായി രംഗത്ത് വന്നിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)