
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന നിഗമനത്തിൽ സിബിഐ. അപൂർണമായ നടപടികൾ മാത്രമാണ് മുംബൈ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സിബിഐ പറയുന്നു.
മുംബൈ പൊലീസ് ശേഖരിച്ച മൊഴികൾ പുനഃപരിശോധിക്കാനാണ് സിബിഐയുടെ തീരുമാനം. കേസിൽ മൊഴി നൽകിയവരെ വീണ്ടും വിളിച്ച് വരുത്തും. നടിയും മോഡലുമായ റിയ ചക്രവർത്തിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. നാർക്കോട്ടിക്സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിന് ശേഷം റിയയെ വീണ്ടും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇ.ഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)