
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം ആരംഭിച്ചു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു രാവിലെ മുതല്‍ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്നു ഇതുവരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നത്. ഓണക്കാലമായതിനാല്‍ നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതത്തിനു സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവില്‍ ബസുകള്‍ക്ക് കേരളത്തില്‍ എവിടേയും സര്‍വീസ് നടത്താം. കെഎസ്ആര്‍ടിസിക്ക് സാധാരണ നിലയിലുള്ള സര്‍വീസ് നടത്താം. രാവിലെ ആറ് മുതല്‍ രാത്രി 10 വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുമതി.
യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുക. ടിക്കറ്റ് ഓണ്‍ലൈനില്‍
ബുക്ക് ചെയ്യാം. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച വരെ പരമാവധി ബസുകള്‍ ഓടിക്കണമെന്ന് നിര്‍ദേശമുണ്ട്. ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തതിന്റെ പേരില്‍ സര്‍വീസ് റദ്ദാക്കാന്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം സര്‍വീസെന്നും കെഎസ്ആര്‍ടിസി എം.ഡി നിര്‍ദേശിച്ചു.
ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തന സമയത്തിലുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ കടകള്‍ രാത്രി ഒന്‍പത് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകള് വഴിയുള്ള മദ്യവില്‍പ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ മദ്യവില്‍പ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവര്‍ത്തനസമയം വൈകീട്ട് ഏഴ് വരെ നീട്ടിയത്. ഇന്നുമുതല്‍ ഇന്‍ പ്രാബല്യത്തില്‍ വരും. ബെവ്ക്യൂ ആപ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഇനിമുതല്‍ സാധിക്കും. ഒരു ഔട്ട്ലെറ്റില് 400 ടോക്കണ്‍ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ല. ബാറുകളില്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും മദ്യവില്‍പ്പന.
അതേസമയം, ഓണത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് അനുമതിയില്ല. ആളുകള്‍ കൂടുന്ന പരിപാടികള്‍ നടത്തരുത്. ഓണാഘോഷം ഒഴിവാക്കണം. പൂക്കള മത്സരം, ഓണക്കളികള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)