
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കുവേണ്ട ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കേരള സര്‍ക്കാര്‍ കെ.എസ്.ഇ.ബി.എൽ-നെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250-ഓളം സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജ്ജിംഗ് ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.എല്‍ ലക്ഷ്യമിടുന്നു.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ രേഖകള്‍ക്കനുസൃതമായി സര്‍ക്കാര്‍ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി.എല്‍ -ന്റെ സ്വന്തം സ്ഥലത്തും, സര്‍ക്കാരിന്റേയോ-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജന്‍സികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇത്തരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ്.
ഇതിന്റെ ആദ്യഘട്ടമായി 6 ജില്ലകളില്‍ കെ.എസ്.ഇ.ബി.എല്‍ -ന്റെ സ്വന്തം സ്ഥലത്ത് ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നു വരുന്നു. ഇതില്‍ ആദ്യത്തേത് തിരുവനന്തപുരം–നേമം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് പൂര്‍ത്തിയായി. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേ സമയം 3 കാറുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനമുണ്ട്.
കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരം സ്റ്റേഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പൂരോഗമിക്കുന്നത്. തുടര്‍ന്ന് 56 സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ദര്‍ഘാസുകളും ക്ഷണിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)