
ന്യൂഡല്‍ഹി: രാജ്യത്ത് കായിക മേഖലയില്‍ നല്കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരം നേടിയ നിശ്ചിത ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ബി സി സി ഐ. രോഹിതിന്റെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതായി ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.
'രാജ്യത്തെ ഉന്നത പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന നേടിയ രോഹിത് ശര്‍മക്ക് അഭിനന്ദനങ്ങള്‍. ഈ പുരസ്കാരം നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ ക്രിക്കറ്ററാണ് രോഹിത്. നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ് ഹിറ്റ്മാന്'- ബി സി സി ഐ ട്വിറ്ററില്‍ കുറിച്ചു.
അര്‍ജുന അവാര്‍ഡ് നേടിയ പേസര്‍ ഇശാന്ത് ശര്‍മ, വനിതാ ടീമിലെ ദീപ്തി ശര്‍മ എന്നിവരെയും ബി സി സി ഐ അഭിനന്ദിച്ചു.
Congratulations @ImRo45 for being conferred with the Rajiv Gandhi Khel Ratna Award, 2020, India’s highest sporting honour. He is only the fourth Indian cricketer to receive this award.
— BCCI (@BCCI) August 21, 2020
We are proud of you, Hitman! pic.twitter.com/ErHJtBQoj9
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)