
ഈ വര്‍ഷം അവസാനത്തോടെ, ഒക്ടോബറിനും ഡിസംബറിനും ഇടയില്‍, ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിളിന്റെ അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇ-മെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയിലേക്കും ഡാറ്റയിലേക്കും പ്രവേശനാനുമതി നഷ്ടപ്പെടുന്നതിന് മുമ്പ് കമ്പനി അവരെ അറിയിക്കും. ഗൂഗിള്‍ പ്ലേയില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ നീക്കം ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഉപയോക്താക്കള്‍ വാങ്ങിയതോ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് അപ്ലോഡ് ചെയ്തതോ ആയ ഗാനങ്ങളും അതുപോലെ ട്രാക്കുകള്‍, പ്ലേ ലിസ്റ്റുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാനുമുള്ള സൗകര്യം നല്‍കുന്നുണ്ട്. യൂട്യൂബ് മ്യൂസിക്കിന്റെ വരിക്കാരായവര്‍ക്ക് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പശ്ചാത്തലത്തില്‍ കേള്‍ക്കാനുമെല്ലാം സാധിക്കും. ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ അതേ നിരക്കുകള്‍ തന്നെയാണ് യൂട്യൂബ് മ്യൂസിക്കിനും. വരിക്കാരല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സേവനം ആസ്വദിക്കാനുള്ള സൗകര്യവും നല്‍കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)