
ലോസ്ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടിയ 'ചാരിയറ്റ്സ് ഒഫ് ഫയര്‍' എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ നടന് ബെന്‍ ക്രോസ് (72) അന്തരിച്ചു. ഓസ്ട്രിയയിലെ വിയന്നയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. 1981-ല്‍ പുറത്തിറങ്ങിയ ചാരിയറ്റ്സ് ഒഫ് ഫയറില്‍ ഹരോള്‍ഡ് എബ്രഹാം എന്ന ജൂത ഒളിമ്പിക് ഓട്ടക്കാരന്റെ വേഷമാണ് ക്രോസിന്റെ കരിയറിലെ വഴിത്തിരിവായത്. ടി.വി പരമ്പരകളിലും സജീവമായിരുന്ന ക്രോസ് വില്ലന്‍ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
1995-ല്‍ പുറത്തിറങ്ങിയ 'ഫസ്റ്റ് നൈറ്റ് (First Knite)' എന്ന ചിത്രത്തില്‍ ഷോണ്‍ കോണറി, റിച്ചാര്‍ഡ് ഗിയര്‍ എന്നിവര്‍ക്കെതിരെ വില്ലന്‍ വേഷത്തിലാണ് ക്രോസ് എത്തിയത്. 1947-ല്‍ ലണ്ടനില്‍ ജനിച്ച ക്രോസ് നാടകങ്ങളിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള 'എ ബ്രിഡ്ജ് ടൂ ഫാര്‍' എന്ന ചിത്രത്തിലൂടെ 1977-ല്‍ ആയിരുന്നു അരങ്ങേറ്റം. ഐ ഒഫ് ദ വിന്‍ഡോ, ഹെല്‍ഫയര്‍, എക്സോര്‍സിസ്റ്റ്; ദ ബിഗിന്നിംഗ്, സ്റ്റാര്‍ ട്രെക് തുടങ്ങിയവയാണ് ക്രോസിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. ക്രോസ് അവസാനം അഭിനയിച്ച ദ ഡെവിള്‍സ് ലൈറ്റ്, ലാസ്റ്റ് ലെറ്റര്‍ ഫ്രം യുവര്‍ ലവര് എന്നീ ചിത്രങ്ങള്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)