
ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പിഴയടച്ച് ലൈസന്‍സ് ഒന്നാക്കാം. ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലാണ് ഈ സൗകര്യമുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ ലൈസന്‍സ് എടുത്തവര്‍ക്ക് സംസ്ഥാനത്തും ലൈസന്‍സുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാം.
ഇവിടെയും ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ ഒന്നാക്കാം. രണ്ട് ലൈസന്‍സിനും സാധുത ഉണ്ടായിരിക്കണം. 460 രൂപയാണ് ഫീസ്. ലൈസന്‍സുകളും മേല്‍വിലാസം തെളിയിക്കുന്ന രേഖകളുമായി അപേക്ഷിക്കണം. വ്യാജന് സാധ്യതയുള്ളതിനാല്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ മുമ്പ് സംസ്ഥാനത്തേക്ക് മാറ്റാന്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ പലരും ഇതരസംസ്ഥാന ലൈസന്‍സുകള്‍ ഉപേക്ഷിക്കുകയും നാട്ടില്‍ പുതിയ ലൈസന്‍സ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ ഉപേക്ഷിച്ചതില്‍ അധികവും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സുകളാണ്. ഇവ തിരിച്ചെടുക്കാനുള്ള അവസരമാണിപ്പോഴുള്ളത്. ഇതോടെ സംസ്ഥാനത്ത് ഹെവി ലൈസന്‍സില്ലാത്തയാള്‍ക്ക് അസമിലെ ഹെവി ലൈസന്‍സുണ്ടെങ്കില്‍ ഇവിടേക്ക് മാറ്റാം.
സംസ്ഥാനത്തിനുള്ളില്‍ത്തന്നെ ഒന്നിലധികം ലൈസന്‍സ് എടുത്തവരുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ലൈസന്‍സുകള്‍ റദ്ദാക്കുമ്പോഴാണ് പലരും താത്കാലിക മേല്‍വിലാസം നല്കി മറ്റു ജില്ലകളില്‍നിന്ന് പുതിയ ലൈസന്‍സ് എടുക്കാറ്. ഇത്തരം ഇരട്ട ലൈസന്‍സുകള്‍ 'സാരഥി' കണ്ടെത്തി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും പിഴനല്‍കി നടപടി ഒഴിവാക്കാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)