
തിരുവനന്തപുരം: ഓണത്തിന് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും ടിക്കറ്റ് റിസര്‍വേഷന്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും തികച്ചും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസുകള്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്, പാലക്കാട് വഴിയാണ് 10 ശതമാനം അധിക നിരക്ക് ഈടാക്കി സര്‍വീസ് നടത്തുക. എല്ലാ യാത്രക്കാരും കൊറോണ ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്ക് മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
ആവശ്യമായ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഏതെങ്കിലും സര്‍വീസുകള്‍ റദ്ദ് ചെയ്യുകയോ ഈ സര്‍വീസുകള്‍ക്ക് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് തുടങ്ങി. ഇത്തരത്തില്‍ പത്ത് ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)