
ആഗസ്ററ് 15-ന് പിറന്നാൾ ആഘോഷിക്കുന്ന തെന്നിന്ത്യൻ ആക്ഷൻ കിംഗ് അർജ്ജുന് പിറന്നാൾ സമ്മാനമായി 'ഫ്രണ്ട്ഷിപ്പ്' സിനിമയുടെ മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള തീപാറുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയ ദൃശ്യ ശകലങ്ങൾ അണിയറക്കാർ പുറത്തു വിട്ടു. വലിയ സ്വീകരണമാണ് ആരാധകർക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനായി അഭിനയിക്കുന്ന 'ഫ്രണ്ട്ഷിപ്പി'ൽ നായകനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന കഥാപാത്രമാണ് അർജ്ജുന്. മലയാളത്തിൽ വൻ വിജയം നേടിയ "ക്വീൻ " എന്ന സിനിമയുടെ പുനരാവിഷ്ക്കാരമാണ് 'ഫ്രണ്ട്ഷിപ്പ്' എങ്കിലും ഒരു ആക്ഷൻ ചിത്രമായിരിക്കുമിതെന്ന് ഈ ലഘു ദൃശ്യങ്ങൾ തന്നെ വ്യക്തമാക്കുന്നു. അർജ്ജുന്റെ സാന്നിധ്യം ഇതിലെ ശ്രദ്ധേയ ഘടകമാണ്.
ശ്രീലങ്കൻ ടെലിവിഷൻ അവതാരകയും ന്യൂസ് റീഡറുമായ ലോസ്ലിയാ മരിയനേശനാണ് ചിത്രത്തിലെ നായിക. മലയാളത്തിൽ നിന്നും മൂല കഥ മാത്രം കടമെടുത്ത് ഹർഭജൻ സിംഗിനും അർജ്ജുനും യോജിക്കും വിധം തിരക്കഥയിൽ പൂർണമായ മാറ്റം വരുത്തിയതായി സംവിധായകരായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവര്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)