
സിയോണി: മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്‍പുര്‍-നാഗ്പുര്‍ ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം. അരിയും മൊസാംബിയും കയറ്റി വന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കു നേര് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)