
ന്യൂഡല്‍ഹി: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചതായും വിദഗ്ദ്ധ ചികിത്സയ്ക്കായി യു എസിലേക്ക് പോകുന്നതായും റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ സഞ്ജയ് ദത്തിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
താരത്തിന് കൊവിഡ് വൈറസ് ബാധിയായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. വീണ്ടും നടത്തിയ പരിശോധനകളിലാണ് സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ചികിത്സയ്ക്കായി താന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താന്‍ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററില്‍ കുറിച്ചു.
???????? pic.twitter.com/tinDb6BxcL
— Sanjay Dutt (@duttsanjay) August 11, 2020
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)