
തിരുവനന്തപുരം: സംസ്ഥാനത്താകെ കൊവിഡ് ആശങ്കാജനകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ 2 വരെയായി നിജപ്പെടുത്തണമെന്ന് ആള് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്. കൂടാതെ, ജീവനക്കാരുടെ ഹാജര്‍ നില 50 ശതമാനമായി കുറയ്ക്കണമെന്നും കണ്ടെയിന്മെന്റ് സോണുകളിലെ ശാഖകള്‍ അടച്ചിടണമെന്നും ജനറല്‍ സെക്രട്ടറി സി.ഡി.ജോസണ്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇതുവരെ ജോലിസ്ഥലത്ത് നിന്നും 20-ഓളം പേര്‍ക്ക് കൊവിഡ് പിടിപെട്ടു. ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒരു ശാഖയിലെ ആറുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് വ്യാപന കേന്ദ്രമായി ബാങ്കുകളെ മാറ്റരുതെന്നും മറ്റ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)