
സമൂഹത്തിൽ സാമ്പത്തികമായും സാംസ്കാരികമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഏതൊന്നും മനുഷ്യരുടെ ജീവിതത്തെ വിചാരണ ചെയ്യുന്നുണ്ട്.മനുഷ്യത്വത്തിലൂടെയുള്ള ഇടപെടലുകളും, വിട്ടുവീഴ്ചകളും മനുഷ്യരിൽ അവസാനിക്കുമ്പോൾ അത് സമൂഹത്തിലെ ഓരോ ആളുകളിലും ആത്മസംഘർഷത്തിന്റെ വലിയ ലോകം ഉണ്ടാക്കുന്നുണ്ട്.
ഒരുവാക്ക് കൊണ്ട് തന്നെ, ചില മനുഷ്യർക്ക് വെളിച്ചമാകാനും സമൂഹത്തിനെ സാന്ത്വനപ്പെടുത്താനും കഴിയും. അശാന്തമായ ഈ കാലത്ത് മനുഷ്യജീവിതത്തിന്റെ രാഷ്ട്രീയം പറഞ്ഞ് "മസിൽമാൻ" എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ബാംഗ്ലൂരിലെ പ്രശസ്ത കമ്പനിയിലെ സീനിയർ ഡിസൈനറായ നാസർ മാരാത്താണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളസിനിമയിലെ തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണിയാണ് കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ശ്രീജിത്ത് നമ്പ്യാർ, ഡാനിയേൽ ജാക്കഒയുഗി, ഹഫ്തിക്, നസീർ, ഷാബ്ജാൻ, ബിജു കണ്ണോത്ത്, ശിവാനിസായ, ജീസജ് ആന്റണി, ആന്റണി പോൾ തുടങ്ങിയവർ ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
- ചീഫ് അസ്സോസിയേറ്റ്: ശ്രീജിത്ത് നമ്പ്യാർ,
- ക്യാമറ:സിറിൾ സിറിയക്,
- എഡിറ്റിംഗ് : ആന്റണി പോൾ,
- ബി ജി എം : ഷൈൻ പുളിക്കൽ,
- സൗണ്ട് ഡിസൈൻ : ഷെഫിൻ മയൻ
- പി ആർ ഒ : മനോജ് നടേശൻ
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)