
ന്യൂഡല്‍ഹി: ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഇക്കാര്യത്തില്‍ അല്പം സംവേദനക്ഷമത കാണിക്കാനും ഇക്കാര്യം പരിശോധിക്കാനും നീതി ലഭിക്കാന്‍ സഹായിക്കാനും പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു. ജയിലില്‍ കഴിയുന്ന ഡോ. കഫീലിന് നീതി ലഭിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന പ്രതീക്ഷയും പ്രിയങ്ക കത്തില്‍ പങ്കുവച്ചു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അലിഗഢില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)