
മുംബെെ: നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന നടി റിയ ചക്രബർത്തിയെ മുംബെെയിലെ വീട്ടിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ടുകൾ. നടന്റെ പിതാവ് കെ.കെ സിങ് സുശാന്തിന്റെ കാമുകിയായിരുന്ന റിയക്കെതിരേ പാട്ന പോലീസിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.
മുംബെെ പോലീസാണ് ഇപ്പോൾ സുശാന്തിന്റെ കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അവരിൽ നിന്ന് കേസ് എറ്റെടുക്കാനായി പാട്നയിൽ നിന്നുള്ള നാല് പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുംബെെയിൽ എത്തിയിരുന്നു. കെ.കെ സിങ്ങിന്റെ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് റിയയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ നടിയുടെ വസതിയിൽ എത്തിയത്. എന്നാൽ റിയ അവിടെ ഉണ്ടായിരുന്നില്ല. നടി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൽമാൻ ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവരുടെ കേസുകൾ കെെകാര്യം ചെയ്ത സതീഷ് മനേഷ് ഷിൻഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
കെ.കെ സിങ് നൽകിയ പരാതിയിൽ റിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് പിറകേ പോകാതെ അന്വേഷണം റിയയിൽ കേന്ദ്രീകരിക്കണമെന്നും കെ.കെ സിങിന്റെ അഭിഭാഷകൻ വികാസ് സിങ് ആവശ്യപ്പെട്ടു.
മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാൽപ്പതോളം സിനിമാപ്രവർത്തകരെ ചോദ്യം ചെയ്തിരുന്നു. നിർമാതാവ് കരൺ ജോഹറിനെയും ഈയാഴ്ച ചോദ്യം ചെയ്യും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)