
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സർക്കിൾ ബേസ്ഡ് ഓഫിസർമാരെ തേടുന്നു. വിവിധ സർക്കിളുകളിലായി 3,850 ഒഴിവുകളുണ്ട്. ഓരോ സർക്കിളിലും ലഭ്യമായ ഒഴിവുകൾ ചുവടെ. ശമ്പള നിരക്ക് 23,700-42,020 രൂപ.
- അഹ്മദാബാദ് (ഗുജറാത്ത്) -750,
- ബംഗളൂരു (കർണാടക) -750,
- ഭോപാൽ (മധ്യപ്രദേശ്, ഛത്തിസ്ഗഢ്) -296/104,
- ചെന്നൈ (തമിഴ്നാട്) -550,
- ഹൈദരാബാദ് (തെലങ്കാന) 550,
- ജയ്പുർ (രാജസ്ഥാൻ)-300,
- മഹാരാഷ്ട്ര (മഹാരാഷ്ട്ര -മുംബൈ ഒഴികെ) -51,
- ഗോവ -33.
അപേക്ഷിക്കുന്ന സർക്കിളിലേക്കാവും തെരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുക.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/careers , www.sbi.co.in/careers എന്നീ പോർട്ടലുകളിലുണ്ട്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 16നകം സമർപ്പിക്കണം. അപേക്ഷഫീസ് 750 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി (ഭിന്നശേഷിക്കാർ) വിഭാഗങ്ങളിൽ പെടുന്നവർക്ക് ഫീസില്ല.
യോഗ്യത: ഇന്ത്യൻ പൗരന്മാരായിരിക്കണം. ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമുണ്ടായിരിക്കണം (യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം). പ്രായപരിധി 1.8.2020ൽ 30 വയസ്സ്. 1990 ആഗസ്റ്റ് രണ്ടിനുമുമ്പ് ജനിച്ചവരാകരുത്. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്ക് അല്ലെങ്കിൽ റീജണൽ റൂറൽ ബാങ്കിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം.
ഏതു സംസ്ഥാനത്തിലെ ഒഴിവുകൾക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന 10 അല്ലെങ്കിൽ 12 ക്ലാസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷ/ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ. സ്റ്റേറ്റ്, കാറ്റഗറി അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽ നിന്നാണ് നിയമനം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)