
ഓഗസ്റ്റ് ഒന്നാം തീയതി മുതൽ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ഓൺറോഡ് വിലയിൽ കാര്യമായ കുറവുണ്ടാകും. ഈ ശ്രേണിയിലെ വാഹനങ്ങൾ വാങ്ങുമ്പോൾ തന്നെ എടുക്കേണ്ട ഇൻഷുറൻസ് പരിരക്ഷ ഒരു വർഷത്തേക്ക് മാത്രമായി കുറച്ചതോടെയാണ് വിലക്കുറവിന് വഴിയൊരുങ്ങുന്നത്.
കാറുകൾക്ക് മൂന്നുവർഷത്തേയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തേയും ഇൻഷുറൻസ്(ഫുൾകവർ) തുക വാഹനം വാങ്ങുമ്പോൾ തന്നെ ഒന്നിച്ച് അടയ്ക്കണമെന്ന നിബന്ധന ഒഴിവാക്കി. ഇതിൽ ആദ്യ ഒരു വർഷം ഫുൾകവർ ഇൻഷുറൻസും പിന്നീടുള്ള വർഷങ്ങളിൽ തേഡ് പാർട്ടി പ്രീമിയവുമാണ് വാഹന ഉടമകളിൽ നിന്ന് ഈടാക്കിയിരുന്നത്. എന്നാൽ, ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഹൃസ്വകാല ഇൻഷുറൻസ് വീണ്ടുമെത്തിക്കുകയാണ്.
വാഹനങ്ങളുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്ന് 2018-ലാണ് ദീർഘകാല ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയത്.
അപകടമുണ്ടാക്കാത്ത വാഹനങ്ങൾക്ക് വർഷാവർഷം അപകടരഹിത ബോണസ് ലഭിക്കേണ്ടതുണ്ട്. ദീർഘകാല പോളിസി എടുക്കുമ്പോൾ ഇതിനുള്ള അവസരം നഷ്ടമാകും. സേവനം മോശമാണെങ്കിലും ഒരേ ഇൻഷുറൻസ് കമ്പനിയിൽത്തന്നെ തുടരാൻ വാഹന ഉടമ നിർബന്ധിതരാകുമെന്ന പ്രശ്നവുമുണ്ട്.
എല്ലാവർഷവും ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുമെങ്കിലും ദീർഘകാല പോളിസികളിൽനിന്ന് ഈ ഇനത്തിലെ വരുമാനം കമ്പനികൾക്ക് ലഭിക്കില്ലെന്ന പരാതി ഇൻഷുറൻസ് കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഗണിച്ചാണ് ദീർഘകാല ഇൻഷുറൻസ് പദ്ധതി അവസാനിപ്പിക്കാൻ റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അഥോറിറ്റി തീരുമാനിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)