
കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാവ്യവസായത്തിന് സാമ്പത്തിക പിന്തുണ തേടി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട. ഹെല്‍പ്പ് ഇന്ത്യന്‍ സിനിമ എന്ന പേരിലാണ് കാമ്പയിന് തുടക്കമിട്ടത്. സിനിമാമേഖലയ്ക്ക് അഭ്യര്‍ത്ഥിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍, അഭിനേതാക്കള്‍, സിനിമാപ്രേമികള്‍ തുടങ്ങിയവര്‍ തയ്യാറാക്കുന്ന വീഡിയോ ശേഖരിച്ച് നിവേദന രൂപത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയയ്ക്കും.
മലയാള സിനിമാ മേഖലയില്‍ നിന്ന് മാത്രം മൂവായിരത്തോളം വീഡിയോകള്‍ ഇതിനകം ലഭിച്ചെന്ന് മാക്ട ചെയര്മാന് ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ അവസാന ഘട്ടത്തിലാണ്. കാമ്പയിന് ഇതരഭാഷാ സിനിമാ സംഘടനകളുടെയും പിന്തുണയുണ്ട്. ഈ അഭ്യര്‍ത്ഥനകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് വൈസ് ചെയര്മാന് എം. പദ്മകുമാര്‍ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)