
പ്രൊഫൈല്‍ ഫോട്ടോ കൂടാതെ ഇനി ടെലിഗ്രാമില്‍ പ്രൊഫൈല്‍ വീഡിയോയും ആഡ് ചെയ്യാം എന്ന ഫീച്ചറുമായി ടെലിഗ്രാം. പുതിയ അപ്ഡേറ്റ് അനുസരിച്ച്, പ്രൊഫൈല്‍ ഫോട്ടോയ്ക്ക് പകരം പ്രൊഫൈല്‍ വീഡിയോ അപ് ലോഡ് ചെയ്യാം. പ്രൊഫൈല്‍ ഫോട്ടോയ്ക്ക് സമാനമായി നിങ്ങളുടെ പ്രൊഫൈല്‍ വീഡിയോ എടുത്തു നോക്കുന്നവര്‍ക്ക് വീഡിയോ കാണാനാവും. പ്രൊഫൈല്‍ വീഡിയോക്ക് വേണ്ടി പ്രത്യേക ഫ്രെയിമുകളും ഉണ്ടാകും.
കൂടാതെ, 2 ജിബിയില്‍ കൂടുതലുള്ള ഫയലുകളും ടെലിഗ്രാം വഴി ഷെയര്‍ ചെയ്യാം. ഇതാണ് ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന അപ്ഡേഷന്.
കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത നമ്പരുകളില്‍ നിന്നും വരുന്ന മെസേജകുള്‍ ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ആര്‍ക്കൈവ് സൗകര്യവുമുണ്ട്. പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി സെറ്റിങ്സില്‍ ഓട്ടോമാറ്റിക്കലി ആര്‍ക്കൈവ് ഓപ്ഷന് എടുത്താല്‍ അണ് നോണ്‍ നമ്പരുകളില്‍ നിന്ന് വരുന്ന മെസേജുകള്‍ ഒഴിവാക്കാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)