
മാഞ്ചസ്റ്ററില്‍ നടന്ന ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ നേരത്തെ പ്രവചിച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി മുംബൈ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നതോടെ സച്ചിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
കളിയുടെ അഞ്ചാം ദിവസം രാവിലെ സച്ചിനുമായി സംസാരിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സിന് മുകളില്‍ വിജയ ലക്ഷ്യം വെയ്ക്കുമെന്നും അവര്‍ ടെസ്റ്റ് ജയിക്കുമെന്നും മത്സരത്തില്‍ ജയിക്കണമെങ്കില്‍ വിന്‍ഡീസ് അവരുടെ മുഴുവന്‍ കഴിവും പുറത്തെടുക്കണമെന്നും സച്ചിന് പറഞ്ഞെന്നും സൂര്യകുമാര്‍ യാദവ് ട്വീറ്റ് ചെയ്തതോടെയാണ് സച്ചിന്റെ പ്രവചനം പുറം ലോകം അറിഞ്ഞത്.
സൂര്യകുമാര്‍ യാദവിന്റെ ട്വീറ്റിന് മറുപടിയുമായി സച്ചിനുമെത്തി, താന്‍ പറയുന്നത് ചില സമയത്ത് ശരിയാകാറുണ്ട്
എന്നായിരുന്നു സച്ചിന് മറുപടി നല്‍കിയത്.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 312 റണ്‍സ് ആണ് ഇംഗ്ലണ്ട് വിജയ ലക്ഷ്യമായി വിന്‍ഡീസിന് മുന്നില്‍ വെച്ചത്,
വിന്‍ഡീസ് 198 റണ്‍സിന് പുറത്താവുകയായിരുന്നു, സച്ചിന്റെ പ്രവചനം പോലെ ഇംഗ്ലണ്ട് വിജയിക്കുകയും ചെയ്തു.
113 റണ്‍സ് വിജയം നേടിയ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-1 ന് സമനിലയില്‍ എത്തുകയും ചെയ്തു. അവസാന മത്സരം ഇതോടെ നിര്‍ണ്ണായകമായിരിക്കുകയാണ്, അവസാന ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
പാക്കിസ്ഥാന് ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതില്‍ തനിക്കിപ്പോഴും ദുഃഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍
ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും പാക്കിസ്ഥാന് ദേശീയ ടീമില്‍ കളിക്കാന്‍ കഴിയാത്തതില്‍ തനിക്കിപ്പോഴും ദുഃഖമുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍. 2006ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ ആര്‍ച്ചര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച സ്പിന്നറില്ലാത്തത് അനുഗ്രഹമായി.
2011ലെ ലോകകപ്പിലാണ് താഹിര്‍ ആദ്യമായി ദക്ഷിണാഫ്രിക്കന്‍ ജേഴ്സി അണിഞ്ഞത്. കരിയറിലെ ഭരിഭാഗം സമയവും ഞാന്‍ പാക്കിസ്ഥാനുവേണ്ടിയാണ് ക്രിക്കറ്റ് കളിച്ചത്. ഇന്ന് ഞാന്‍ എന്തായിരിക്കുന്നോ അതിന് പിന്നില്‍ ലാഹോറില്‍ കളിച്ചുവളര്‍ന്ന ആ നാളുകള്‍ക്ക് വലിയ പങ്കുണ്ട്.
പക്ഷെ ജൂനിയര്‍ തലത്തിലും പാക് അണ്ടര്‍ 19 ടീമിനായും കളിച്ചിട്ടും ദേശീയ ടീമില്‍ അവസരം ലഭിക്കാത്തതില്‍ എനിക്ക് നിരാശയുണ്ട്.
ഭാര്യ സുമയ്യ ദില്‍ദാറാണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറാന്‍ കാരണമായതെന്നും ജിയോ സൂപ്പറിന് നല്കിയ അഭിമുഖത്തില്‍ താഹിര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കാരിയാണ് താഹിറിന്റെ ഭാര്യ സുമയ്യ. 2006ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയ താഹിറിന് നാലുവര്‍ഷത്തിനുശേഷമാണ് മാനദണ്ഡങ്ങള്‍ പാലിച്ചശേഷം ദക്ഷിണാഫ്രിക്കക്കായി കളിക്കാന്‍ യോഗ്യത നേടിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ടി20 പരമ്പര കളിക്കാൻ സാധ്യത തെളിയുന്നു
കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്ക്കുന്ന ഇന്ത്യ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോളിതാ വിചാരിച്ചതിലും മുന്‍പേ ഇന്ത്യന്‍ ടീം കളത്തിലിറങ്ങാനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ടി20 പരമ്പര കളിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
ടീമിന്റെ സ്പോണ്‍സര്‍മാരുടെ സമ്മര്‍ദ്ദമാണ് ഇത്തരമൊരു പരമ്പരയ്ക്ക് കാരണമാകുന്നതെന്നാണ് സൂചന. ഐപിഎല്ലിന് മുന്‍പ് ഇന്ത്യ ഒരു ചെറിയ ടി20 പരമ്പര കളിക്കണമെന്ന് ടീമിന്റെ ചില സ്പോണ്സര്മാര്ക്ക് താല്പര്യമുണ്ടെന്നും ഇതിന് ബിസിസിഐ സമ്മതം മൂളാന്‍ സാധ്യതയുണ്ടെന്നും മുംബൈ മിററാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
അതേ സമയം ഐപിഎല്ലിന് മുന്നോടിയായി ഇത്തരമൊരു ടൂര്‍ണമെന്റ് നടത്തുന്നതിനോട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമില്ലെന്നാണ് സൂചനകള്‍. ലീഗിന് മുന്‍പ് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നതും തങ്ങള്‍ക്കൊപ്പം പരിശീലനം നടത്താനുള്ള സമയം ഇത്തരമൊരു പരമ്പര നടന്നാല്‍ ലഭിക്കില്ലെന്നുമുള്ള വേവലാതികളാണ് അവര്‍ക്കുള്ളത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)