
കൊല്‍ക്കത്ത: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളില്‍ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുഴുവന്‍ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ആഭ്യന്തര സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.
സംസ്ഥാനത്തെ ഇപ്പോഴുള്ള കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം 739 ആണ്. തലസ്ഥാനമായ കൊല്‍ക്കത്തയില്‍ 32 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്. ഇന്നലെ സംസ്ഥാനത്ത് 1,112 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 36 പേരും രോഗം വന്ന് മരണപ്പെട്ടു. 16,492 കോവിഡ് കേസുകള്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. ആകെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 42,487 ആയി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍
ബംഗാളില്‍ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ധന്‍ഖര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഡല്‍ഹിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് ധന്‍ഖര്‍ അമിത് ഷായോട് വിശദീകരിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ ക്രമസമാധാനം, രാഷ്ട്രീയം എന്നീ കാര്യങ്ങളും ധന്‍ഖര്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
കൊറോണ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ പശ്ചിമ ബംഗാളില്‍ ഉള്ളത്. രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മമത സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ധന്‍ഖര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം പശ്ചിമ ബംഗാളിലെ കൊറോണ വ്യാപനം ഗൗരവതരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ഡല്‍ഹിക്ക് പിന്നാലെ ബംഗാളിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കേന്ദ്രം ഏറ്റെടുക്കുമെന്നാണ് സൂചന.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു. ഇതോടെ ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകള്‍ 1,118,043 ആയി. ഇതുവരെ 27,497 പേര് രോഗം വന്ന് മരണപ്പെടുകയും ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)