
മുംബൈ: പ്രവാചകന് മുഹമ്മദ് നബിയുടെ ബാല്യകാലം ആവിഷ്കരിക്കുന്ന 'മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമയുടെ ഡിജിറ്റല്‍ റിലീസ് തടയണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖ് കേന്ദ്രത്തിന് കത്തയച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമിയുടെ ആവശ്യപ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തയച്ചത്.
ഈ മാസം 21 ന് സിനിമയുടെ ഡിജിറ്റല്‍ റിലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് റാസ അക്കാദമി രംഗത്തെത്തിയത്. 2015ല്‍ സിനിമ പുറത്തിറങ്ങിയ സമയത്തും സിനിമയ്ക്കെതിരെ റാസ അക്കാദമി രംഗത്തുവന്നിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് റാസ അക്കാദമി അന്ന് രംഗത്ത് വന്നത്. മാജിദ് മജീദിക്കും റഹ്മാനുമെതിരെ റാസ അക്കാദമി ഫത്വ ഇറക്കിയതും വിവാദമായിരുന്നു.
രാജ്യാന്തര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍', 'ദ കളര്‍ ഓഫ് പാരഡൈസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മജീദ് മജീദി. ഇറാനിയന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രവുമാണ് മുഹമ്മദ്: ദ മെസ്സഞ്ചര്‍.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)