
തിരുവനന്തപുരം: കോവിഡ് 19 സമൂഹ വ്യാപന ഭീഷണി നിലനിൽക്കെ നിരത്തുകളിൽ ഇറങ്ങുന്ന ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി വാഹനങ്ങളിൽ ഡ്രൈവർ കാബിൻ വേർതിരിവ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷ, ടാക്സി, കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിന് വേര്‍തിരിക്കണമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
ഡ്രൈവര്‍ കാബിന് അക്രലിക്ക് ഷീറ്റ് കൊണ്ട് വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് തിരൂരങ്ങാടി ജോയന്റ് ആര്.ടി.ഒ പി.എ. ദിനേശ് ബാബു അറിയിച്ചു. വാഹനങ്ങൾക്ക് ലോക്ഡൗൺ ഇളവുകൾ അനുവദിച്ച സമയത്തും, ഫിറ്റ്നസ് സർട്ടിഫിക്കറ്റിനെത്തുന്ന ഓട്ടോകൾക്കും തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഡ്രൈവർ കാബിൻ വേർതിരിച്ച് കൊടുത്തിരുന്നു. ഇവർക്ക് മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്ത് ബോധവത്കരണവും നടത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)