
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് വായ്പ ആവശ്യകത വര്‍ധിപ്പിക്കുന്നതിനായി എസ്ബിഐ-യും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി- യും വായ്പ പലിശ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള (മൂന്നുമാസം വരെയുള്ള) പലിശയില്‍ 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി കുറയും.
എല്ലാ കാലയളവിലേയ്ക്കുമുള്ള പലിശയില്‍ 20 ബേസിസ് പോയന്റിന്റെ കുറവാണ് എച്ച് ഡി എഫ് സി ബാങ്ക് വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20 ശതമാനമായി. ആറുമാസക്കാലയളവില്‍ 7.30 ശതമാനവും ഒരു വര്‍ഷത്തേയ്ക്ക് 7.45 ശതമാനവുമാണ് പുതുക്കിയ പലിശ. മാര്‍ജനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണ് ഈ മാറ്റം.
പൊതുമേഖലയിലെ കാനറാ ബാങ്ക് എം.സി.എല്‍.ആര് അധിഷ്ഠിത വായ്പാ പലിശ നിരക്ക് 0.10 ശതമാനമാക്കി കഴിഞ്ഞദിവസം കുറച്ചിരുന്നു. പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഒരു വര്‍ഷക്കാലാവധിയിലുള്ള വായ്പകളുടെ അടിസ്ഥാന നിരക്ക് 7.55 ശതമാനമായി കുറയും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)