
കൊച്ചി: വിദേശത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് അധികൃതര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നല്ല മറ്റൊരു ഓഫിസില്‍ നിന്നും വിളിച്ചിട്ടില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കവേ, വിദേശത്ത് നിന്ന് ഡിപ്ളോമാറ്റിക് ബാഗേജില്‍ നിരവധി തവണ സ്വര്‍ണം കടത്തിയതായി പിടിയിലായ സരിത്ത് എറണാകുളം കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് വിവരം. അതേ സമയം പിടിച്ചെടുത്ത സ്വര്‍ണം സ്വര്‍ണം കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം ലോക്കറിലേക്ക് മാറ്റിയതാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ നിന്ന് 15 കോടിയുടെ 30 കിലോ സ്വര്‍ണം പിടികൂടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് സരിത്ത് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷുമായി പരിചയമുണ്ടെങ്കിലും സ്വര്‍ണ കടത്തില്‍ പങ്കില്ലെന്നാണ് സരിത്ത് പറയുന്നത്. സരിത്തിനെ ചോദ്യം ചെയ്യുന്നത് ഇന്നലെ രാത്രി വൈകിയും നീണ്ടു.
സ്വപ്നയുടെ പങ്കാളിത്തത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേ സമയം സരിത് തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പല നിര്‍ണായക വിവരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് നിഗമന. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.
അതേസമയം, സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞുവെന്നും സ്വർണ്ണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണെന്നും ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നും ഐ.ടി വകുപ്പിലെ അനധികൃത നിയമനങ്ങളിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)