
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ ഐ.ടി സെക്രട്ടറിക്കെതിരെ നടപടിയെടുത്ത് കേരള സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിനെതിരെയും നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഐ.ടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഐ.ടി സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. പകരം മിര്‍ മുഹമ്മദ് ഐ.എ.എസ്-ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അധിക ചുമതല നല്കി.
സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരയായ ഐ.ടി വകുപ്പ് ജീവനക്കാരിയായ സ്വപ്ന സുരേഷിന്റെ നിയമനത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐ.ടി സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ.ടി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.
അന്വേഷണം കൃത്യമായി മുന്നോട്ടു പോകണമെന്നാണ് ഐ.ടി സെക്രട്ടറി പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഐ.ടി സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു.
ഐ.ടി സെക്രട്ടറി ശിവശങ്കരന് പതിവായി സ്വപ്നയുടെ ഫ്ളാറ്റ് സന്ദര്‍ശിക്കാര്‍ ഉണ്ടായിരുന്നു എന്നാണ് അയല്‍വാസികളുടെ വെളിപ്പെടുത്തല്‍. മിക്കദിവസങ്ങളിലും രാത്രി വൈകിയും ഇവിടെ മദ്യപാന പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും ഉന്നത സ്വാധീനം മൂലം പൊലീസ് നടപടി കൈക്കൊണ്ടിരുന്നില്ലെന്നാണ് അയല്‍വാസികള്‍ ചാനലുകളോടു പറഞ്ഞു.മുടവന്മുകളില് സ്വപ്ന രണ്ടാം ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന സമയത്തായിരുന്നു ഐടി സെക്രട്ടറി പതിവായി സന്ദര്‍ശിച്ചിരുന്നത്. ഇത് സമീപവാസികള്‍ക്ക് നല്ല ശല്യമായ ഘട്ടത്തില്‍ പാരാതിയും ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ രാത്രി പതിവായി വരുമായിരുന്നു.
നരച്ച താടിയും മുടിയുമുള്ള ആളായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് അറിയാമായിരുന്നു. അടുത്തകാലത്ത് സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ വലിയ മാധ്യമശ്രദ്ധ ലഭിച്ചതോടെ ആണു ആള് ശിവശങ്കരന് ആണെന്ന് അറിഞ്ഞതെന്നും അയല്‍വാസികള്‍ പറഞ്ഞു.മദ്യപിച്ചു രാത്രി ഒന്നര മണിയോളം കഴിഞ്ഞ് പലപ്പോഴും വണ്ടിയിലേക്ക് എടുത്തുകൊണ്ടു പോകേണ്ട അവസ്ഥിയിലായിരുന്നു ശിവശങ്കര്‍. ഇതിന്റെ പേരില്‍ എന്തു കേസു കൊടുത്താലും പൊലീസിനെ വിളിച്ചു പരിഹരിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരിക്കല്‍ മ്യൂസിയം സര്‍ക്കിളിനെ വരെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നം അയല്‍വാസി പറഞ്ഞു. ഒരിക്കല്‍ രാത്രി ഒന്നരയ്ക്ക് ഗേറ്റ് തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായി. സ്വപ്നയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് അടിച്ചതെന്നും സമീപവാസികള്‍ പറഞ്ഞു.സ്വപ്നക്കതെിരെ പരാതി പതിവായതോടെയാണ് ഇവര്‍ ഇവിടെ നിന്നും മാറിയത്. കാശ് കൊടുക്കാന്‍ എന്നു പറഞ്ഞു നിരവധി പേര് ഇതിലേ വന്നിരുന്നു. ശിവശങ്കരനെ പോലെ നിരവധി പേര് ഇവിടെ വന്നിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് കേസു കൊടുത്ത സംഭവം പോലും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി ഭരിക്കുന്ന ഐ.ടി വകുപ്പിലെ കെഎസ്ഐടിഎല്ലിനു കീഴില്‍ സ്പേസ് പാര്‍ക്കിന്റെ മാര്‍ക്കറ്റിംഗ് ലൈസന് ഓഫീസര്‍ ആയിരുന്നു സ്വപ്ന. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയതോടെ സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. താത്കാലിക നിയമനത്തിലാണ് ഇവര്‍ ഐ.ടി വകുപ്പില്‍ കയറിപ്പറ്റിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)