
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം കൊവിഡ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്. സമൂഹ വ്യാപനം നടന്ന വിവരം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നും, അത് തുറന്ന് പറഞ്ഞെങ്കിൽ മാത്രമേ ജനങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിക്കുവെന്നും ഐഎംഎ വ്യക്തമാക്കി. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നപ്പോൾ ജനങ്ങൾക്ക് ജാഗ്രത നഷ്ടപ്പെട്ടു. ജനങ്ങളിൽ ഭയം നിലനിർത്തിയാൽ മാത്രമേ കൊവിഡിനെ പ്രതിരോധിക്കാൻ കഴിയു എന്നും ഐഎംഎ വ്യക്തമാക്കി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശത്തിന് ഇനി പ്രസക്തിയില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.
കൊവിഡ് 19 മഹാദുരന്തം ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ഇതിനെ ഒരു മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ.
നിലവില്‍ കേരളത്തില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ രാജ്യമാകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ദ്ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സംസ്ഥാനം നോക്കി കാണുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)