
വാഹനങ്ങളുടെ പുകപരിശോധനാ സംവിധാനം ഓൺലൈനാക്കുന്നു. കേന്ദ്രീകൃത വാഹന രജിസ്ട്രേഷൻ ശൃംഖലയായ 'വാഹനു'മായി സംസ്ഥാനത്തെ വാഹന പുകപരിശോധനാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. പരിശോധനാഫലം നേരിട്ട് വാഹൻ സോഫ്റ്റ് വെയറിൽ ഉൾക്കൊള്ളിക്കും. പരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകുന്നതും ക്രമക്കേടുകൾ കാട്ടുന്നതും തടയാനാകും.
സർട്ടിഫിക്കറ്റുകളുടെ സാധുത ഓൺലൈനിലൂടെ ഉദ്യോഗസ്ഥർക്ക് ഉറപ്പുവരുത്താം. രജിസ്ട്രേഷൻ രേഖകൾക്കൊപ്പം പുകപരിശോധന സർട്ടിഫിക്കറ്റും ഓൺലൈനിൽ രാജ്യത്തെവിടെയും ലഭിക്കും. പരിശോധനാ കേന്ദ്രങ്ങളെയും വാഹൻ സോഫ്റ്റ് വെയറിനെയും ബന്ധിപ്പിക്കുന്നതിന്റെ അന്തിമഘട്ട പരിശോധനകളാണ് നടക്കുന്നത്.
ജൂലായ് അവസാനത്തോടെ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് 900 പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. കേന്ദ്ര ഉപരിതല മന്ത്രാലയം നിഷ്കർഷിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയുടെ സോഫ്റ്റ് വെയറിലേക്ക് 'വാഹനെ' ബന്ധിപ്പിക്കാനാകും. മറ്റു പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പാക്കി.
പുകപരിശോധന 'വാഹൻ' സംവിധാനത്തിലേക്ക് മാറുമ്പോൾ ഇന്റർനെറ്റ് സൗകര്യം മാത്രമാണ് അധികം വേണ്ടിവരുന്നത്. സംസ്ഥാനത്ത് വാഹന പുകപരിശോധന കൃത്യമല്ലെന്ന് പരാതി ഉയർന്നിരുന്നു. വാഹനം പരിശോധിക്കാതെയും കൃത്രിമ പരിശോധനാഫലം രേഖപ്പെടുത്തിയും സർട്ടിഫിക്കറ്റുകൾ നൽകുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)