
വിവിധ ആവശ്യങ്ങള്‍ക്കായി തൊഴില്‍ അന്വേഷകര്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചുകളില്‍ എത്തുന്നത് കോവിഡ് രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പരിമിതപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നു നല്കുന്ന രജിസ്ട്രേഷന്, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ 90 ദിവസത്തിനകം ഹാജരാക്കിയാല്‍ മതിയാകും. 2019 ഡിസംബര്‍ 20ന് ശേഷം ജോലിയില്‍ നിന്ന് നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഓഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും.
2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രജിസ്ട്രേഷന് പുതുക്കേണ്ടവര്‍ക്ക് ഓഗസ്റ്റ് വരെ അവസരം ലഭിക്കും. എസ്എസ്എല്‍സി ഫലം ലഭ്യമായ സാഹചര്യത്തില്‍ രജിസ്ട്രേഷന് ഓണ്‍ലൈന്‍ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0468-2222745.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)