News At First

News At First

News At First

News At First
 Breaking News

വയനാട് ജില്ലയിലെ ടൂറിസം

Latest Malayalam news,latest news in kerala,latest news in Trivandrum,tourisam|News At First
03
October 2017
👀201

വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ജില്ലാ ഭരണകൂടവും ഡി.റ്റി.പി.സി.യും ചേര്‍ന്ന് തയ്യാറാക്കിയ ഡോക്യുമെന്‍ററി സോഷ്യല്‍മീഡിയില്‍ സൂപ്പര്‍ഹിറ്റായി തുടരുകയാണ്. വീഡിയോ അപ്പേ്ലാഡ് ചെയ്തതിനുശേഷo 36 മണിക്കൂര്‍ കൊണ്ട് മലയാളനാട് എന്ന ഒറ്റ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി  മാത്രം മൂന്നര ലക്ഷത്തിലധികo പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.

അന്തര്‍ദേശീയ ടൂറിസം ദിനാഘോഷത്തിനോടനുബന്ധിച്ച് കളക്ടര്‍ എസ് സുഹാസാണ് ഡോകൃുമെന്‍ററി പുറത്തറിക്കിയത്. ‘എ ജേണി ഇന്‍ടു വയനാട് ‘ എന്നെ പേരിട്ടിട്ടുള്ള ഡോകൃുമെന്‍ററിയില്‍ വയനാട് ചരിത്രo, സംസ്കാരo, ടൂറിസം കേന്ദ്രങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, കൃഷി ഗോത്ര സംസ്‌കൃതി തുടങ്ങിയവ പ്രതിപാദിക്കുന്നുണ്ട്.

മിഴിവാര്‍ന്ന ദൃശ്യഭoഗിയും ആകര്‍ഷണീമായ ശബ്ദസoവിധാനവും വിവരണവുമാണ് ഡോകൃുമെന്‍ററിയുടേത്‌. 'വയനാട് വേ ബിയോണ്ട്’ എന്ന പേരില്‍ നേരത്തെ വീഡിയോ ഇറക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് രണ്ടാമത്തെ ഡോക്യുമെന്‍ററി തയ്യാറാക്കിയത്.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.