
തിരുവനന്തപുരം: കോവിഡ് കാരണം നിര്‍ത്തിവച്ചിരുന്ന ഡ്രൈവിങ് ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി പുനഃരാരംഭിക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെസ്റ്റ് ഓണ്‍ലൈനായാണ് നടത്തുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് നടപടി.
കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കാനാവും. ലേണേഴ്സ് ലൈസന്‍സും ഓണ്‍ലൈനായി നല്‍കും. പ്രിന്റ് എടുത്ത് ഉപയോഗിക്കാം. ആറ് മാസം തികയുമ്പോള്‍ ലേണേഴ്സ് പുതുക്കേണ്ടി വന്നാല്‍ ഓണ്‍ലൈന്‍ ആയി പുതുക്കാനുമാകും.
ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം, ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വഴി ലേണേഴ്സ് പരീക്ഷ നടത്തുമ്പോള്‍ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപണവുമയരുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)