News At First

News At First

News At First

News At First
 Breaking News

കടുത്ത ഉപാധികളോടെ ദിലീപിന് ജാമ്യം

latest kerala news,latest malayalam news,exclusive kerala news,dileep|News At First
03
October 2017
👀551

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിച്ചു. ദിലീപിന്‍റെ ഹര്‍ജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ്സാണ് വിധി പറഞ്ഞത്. ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യ ഹര്‍ജിയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ നടന് അനുകൂലമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു.

ദിലീപിന് കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് മജിസ്ട്രേറ്റ്കോടതിയില്‍ സമര്‍പ്പിക്കണം, 1 ലക്ഷം രൂപ കോടതിയില്‍ കെട്ടി വയ്ക്കണം, 2 ആള്‍ ജാമ്യം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍.

മൂന്നാമത്തെ ജാമ്യ ഹര്‍ജിയിലാണ് താരത്തിന് അനുകൂല വിധി ലഭിച്ചത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. അതിനിടെ കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിക്കും.

Related Articles

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ്‌ ഫസ്റ്റിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.