
ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി കൊവിഡ് സ്ഥിരീകരിച്ച 10 പാക് താരങ്ങളിൽ ആറ് പേരുടെയും രണ്ടാം പരിശോധനാഫലം നെഗറ്റീവ്. നേരത്തെ സ്വകാര്യമായി പരിശോധിച്ച് താൻ കൊവിഡ് നെഗറ്റീവാണെന്ന് വെളിപ്പെടുത്തിയ മുഹമ്മദ് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ഔദ്യോഗിക ടെസ്റ്റ് റിസൽട്ടാണ് നെഗറ്റീവായത്. നേരത്തെ, ഹഫീസിൻ്റെ ആദ്യ സാമ്പിൾ വീണ്ടും പരിശോധിച്ച് അത് പോസിറ്റീവാണെന്ന് കണ്ടെത്തിയെന്നും താരം കൊവിഡ് ബാധിതനാണെന്നും അവകാശപ്പെട്ട പിസിബി പിന്നീട് ഹഫീസ് ഉൾപ്പെടെയുള്ളവരുടെ രണ്ടാം ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെന്ന് വ്യക്തമാക്കിയിരുന്നു.
ഹഫീസിനൊപ്പം ഫഖര്‍ സമന്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് റിസ്വാന്, ഷദബ് ഖാന്, വഹാബ് റിയാസ് എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഹൈദര്‍ അലി, ഹാരിഫ് റൗഫ്, കാശിഫ് ഭട്ടി, ഇമ്രാന് ഖാന്, മലാങ് അലി എന്നിവരുടെ രണ്ടാം പരിശോധനാഫലവും പോസിറ്റീവായി. രണ്ടാം പരിശോധനാഫലം നെഗറ്റീവായ താരങ്ങളെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കും. അതും നെഗറ്റീവായാൽ അവർ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
അതേ സമയം, ആദ്യ പരിശോധനാഫലം നെഗറ്റീവായ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. റിസര്‍വ് താരങ്ങളായ റോഹെയ്ല്‍ നസിര്‍, മൂസ ഖാന് എന്നിവർ ഉൾപ്പെടെ 20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്.
ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പാകിസ്ഥാന് സംഘത്തില്‍ 20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഉണ്ടാവുക. റിസര്‍വ് താരങ്ങളായ റോഹെയ്ല്‍ നസിര്‍, മുസ ഖാന് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)