
ബെംഗളൂരു: കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അവശ്യ സര്‍വീസുകളല്ലാതെ ഒന്നും ഞായറാഴ്ചകളില്‍ അനുവദിക്കില്ല. കൊറോണവൈറസ് വ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വിളിച്ച യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ എട്ട് മണി മുതല്‍ ആരംഭിക്കും. നേരത്തേയിത് ഒമ്പത് മുതലായിരുന്നു. അതേസമയം, പുലര്‍ച്ചെ അഞ്ചിന് തന്നെയാണ് കര്‍ഫ്യൂ അവസാനിക്കുക. പലചരക്ക് കടകളില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ മൊത്തക്കച്ചവട പച്ചക്കറി മാര്‍ക്കറ്റുകള്‍ സംവിധാനിക്കും.
കൊവിഡ് രോഗികളെ കൊണ്ടുപോകാനുള്ള ആംബുലന്‍സുകളുടെ എണ്ണം 250 ആക്കി ഉയര്‍ത്തും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാന്‍ പ്രത്യേകം ആംബുലന്‍സും ക്രമീകരിക്കും. ബെംഗളൂരുവിലെ കല്യാണ ഹാളുകള്‍, ഹോസ്റ്റലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ കൊവിഡ് സെന്ററുകളാക്കി മാറ്റാനും ബെഡുകളോട് കൂടിയ ട്രെയിന്‍ കോച്ചുകള്‍ ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)