
തിരുവനന്തപുരം: കോടികളുടെ കുടിശ്ശിക കിട്ടാതായതോടെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ നിന്ന് (കാസ്പ്) സ്വകാര്യ ആശുപത്രികൾ പിന്മാറി. ജൂലൈ ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷുറസ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് സര്‍ക്കാറിനെ അറിയിച്ചു.
വെള്ളിയാഴ്ച മാനേജ്മെന്റ് പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് പിന്മാറാന് തീരുമാനമെടുത്തത്. വിവിധ ആശുപത്രികള്‍ക്കായി 200 കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് മാനേജ്മെന്റുകള്‍ അറിയിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ യഥാസമയം പണം കൈമാറാത്തതാണ് കുടിശ്ശിക വരാന്‍ കാരണമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഈ മാസം 30ന് അവസാനിക്കും. കോവിഡ് സാഹചര്യത്തിലാണ് 30 വരെ നീട്ടിയത്. ജൂലൈ ഒന്നുമുതല്‍ സംസ്ഥാന ആരോഗ്യ ഏജന്‍സിക്ക് കീഴില്‍ പദ്ധതി നടത്താനാണ് സര്‍ക്കാര്‍ ആലോചന. കാരുണ്യ ബെനവലന്റ് പദ്ധതിയും ഇതിനുകീഴിലേക്ക് മാറ്റും.
അതേസമയം, അടുത്ത കൊല്ലത്തേക്ക് നിശ്ചയിച്ച പുതിയ ചികിത്സ നിരക്കുകള്‍ സ്വീകാര്യമല്ലെന്ന് നേരത്തേതന്നെ മാനേജ്മെന്റുകള്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)