
ബംഗളൂരു: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരു 20 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചിടണമെന്ന് ആവശ്യവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കുറച്ചു പ്രദേശങ്ങള്‍ അടച്ച് സീല്‍ ചെയ്യുന്നതിന് പകരം നഗരം പൂര്‍ണ്ണമായും അടച്ചിടണമെന്ന് കുമാര സ്വാമി ട്വീറ്റുകളിലുടെ ആവശ്യപ്പെട്ടു. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ബംഗളൂരുവിലെ അഞ്ച് സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
'മനുഷ്യ ജീവനുകള്‍ വച്ച് കളിക്കുന്നത് നിര്‍ത്തൂ. കുറച്ചു പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. മനുഷ്യ ജീവനുകള്‍ക്ക് എന്തെങ്കിലും വില കൊടുക്കുന്നുണ്ടെങ്കില്‍ ബംഗളൂരു 20 ദിവസത്തേക്ക് അടച്ചിടണം. അല്ലെങ്കില്‍ മറ്റൊരു ബ്രസീലായി മാറും. സമ്പദ് വ്യവസ്ഥയെക്കാള്‍ വലുതാണ് മനുഷ്യര്‍.'- കുമാരസ്വാമി ട്വീറ്റ് ചെയ്തു.
ഡ്രൈവര്‍മാര്‍, നെയ്ത്ത് തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. രണ്ട് മാസത്തെ ലോക്ഡൌണിന് ശേഷം ലഭിച്ച ഇളവുകള്‍ ആളുകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ കുമാരസ്വാമി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കെതിരെയും ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.
തിങ്കളാഴ്ച 249 കോവിഡ് കേസുകളും അഞ്ച് മരണവുമാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 9,399 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 142 ജീവനുകളും വൈറസ് കവര്‍ന്നെടുത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)