
ന്യൂയോര്‍ക്ക്: ഡെഡ് മാന്‍ എന്നറിയപ്പെടുന്ന റിങ്ങിലെ അണ്ടര്‍ടേക്കറുടെ ഇടി കാണാന്‍ ഇനി ആരാധകര്‍ക്കാവില്ല. ഡബ്ല്യൂ.ഡബ്ല്യൂ.ഇ-യില്‍ നിന്നും താന്‍ വിരമിക്കുകയാണെന്ന് അണ്ടര്‍ടേക്കര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇ-യും അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ സ്ഥിരീകരിച്ചു. ഇനി ഒരു തിരിച്ചുവരവുണ്ടാവുമോ എന്ന കാര്യം പറയാന്‍ അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴുതവണ ലോക ചാംപ്യനായിട്ടുള്ള ദി അണ്ടര്‍ടേക്കര്‍ 1990 ലാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ-യില്‍ ചേര്‍ന്നത്. 12 തവണ സ്ലാമി അവാര്‍ഡ് നേടിയ അണ്ടര്‍ടേക്കര്‍ ഒരു പ്രാവശ്യം റോയല്‍ റാംബിള് നേടുകയും ആറുതവണ ടീം ഇനത്തില്‍ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. മാര്‍ക്ക് വില്യന് കലാവെ എന്നറിയപ്പെടുന്ന അണ്ടര്‍ടേക്കറുടെ അവസാന മല്‍സരം ദി ലാസ്റ്റ് റൈഡ് ആയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)