
ഭോപാല്‍: മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാവ് ഉൾപ്പെടെ 300 പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ദിനേഷ് ഗിര്‍വാൽ ഉൾപ്പെടെ 300 പ്രവർത്തകരാണ് ബിജെപി പാളയത്തിൽ എത്തിയത്.
മുന്‍ എം.എല്‍.എ രാജ്വര്ധന് സിംഗ് ദത്തിയോണിനെ പിന്തുണയോടെയാണ് പ്രവർത്തകരുടെ ബിജെപി ചേക്കേറ്റം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകർ അംഗത്വം സ്വീകരിച്ചത്.
മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവർത്തരുടെ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എ-മാര്‍ രാജിവച്ചതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)