
ലഡാക്ക്: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ചൈനീസ് വെടിവെയ്പ്പില്‍ ഒരു കാമന്ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള പ്രകോപനം സംഭവിച്ചിരിക്കുന്നത്. ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തു.
സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചിരുന്നു.
മെയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. പാംഗോങ് ട്സോയിലെ മലനിരകളില്‍ ഇന്ത്യയുടെ പതിവ് പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ഇന്ത്യ ചെറുത്തു. ചൈനീസ് സേന പിന്മാറിയാല് തങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന നിലപാടും സ്വീകരിച്ചതാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)