
ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവര്‍ക്ക് ആരായിരിക്കണം തങ്ങളുടെ പരസ്യം കാണുന്നതെന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ഇത് ദുരുപയോഗം ചെയ്യുന്ന ഗാര്‍ഹിക, തൊഴില്‍ പരസ്യങ്ങള്‍ ഒഴിവാക്കുന്നതിന് പുതുക്കിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിള്‍. സ്ഥലത്തെ കുറിക്കുന്ന പോസ്റ്റല്‍ കോഡ്, ലിംഗം, പ്രായം, മാതാപിതാക്കളുടെ വിവരങ്ങള്‍, വിവാഹം കഴിഞ്ഞതാണോ എന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരസ്യം കാണേണ്ടവരെ തെരഞ്ഞെടുക്കാനാവില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലും കാനഡയിലും ഈ വര്‍ഷം അവസാനത്തോടെ തന്നെ പരസ്യങ്ങളില്‍ പുതിയ നയം ഏര്‍പ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് ഒരു വര്‍ഷം മുമ്പ് തന്നെ വിവേചനപരമായ ഗാര്‍ഹിക പരസ്യങ്ങള്‍ നല്‍കിയെന്ന കുറ്റത്തിന് ഫേസ്ബുക്കിനെതിരെ നടപടിയെടുത്തിരുന്നു. അപ്പോള്‍ തന്നെ ഗൂഗിളിന്റേയും ട്വിറ്ററിന്റേയും നയങ്ങളിലും അമേരിക്കന്‍ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് (എച്ച്.യു.ഡി) ആശങ്ക രേഖപ്പെടുത്തിയിരുന്നു
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)